ക്രൊയേഷ്യൻ ഫുട്ബോൾ താരം ലോവ്രെൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

ക്രൊയേഷ്യൻ ഫുട്ബോൾ താരം ഡെജൻ ലോവ്രെൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, ഇൻസ്റ്റാഗ്രാമിൽ ഒരു കത്തിലൂടെയാണ് ആരാധകരോട് ലോവ്രൻ യാത്ര പറഞ്ഞത്‌. 2022 ലെ അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് സെമി ഫൈനൽ ആയിരുന്നു ക്രൊയേഷ്യയ്‌ക്കായുള്ള ലോവ്‌റെന്റെ അവസാന മത്സരം. 78 മത്സരങ്ങളിൽ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അഞ്ച് ഗോളുകളും രാജ്യത്തിനായി നേടിയിട്ടുണ്ട്.

തന്റെ കത്തിൽ, തന്റെ ദേശീയ ടീം കരിയറിൽ ഉടനീളം പിന്തുണച്ച ആരാധകരുടെയും ടീമംഗങ്ങളുടെയും പിന്തുണയ്‌ക്ക് നന്ദി രേഖപ്പെടുത്തി, ലോക വേദിയിൽ ക്രൊയേഷ്യയെ പ്രതിനിധീകരിക്കുന്നത് എന്നും അഭിമാനമായിരുന്നു എന്നും ലോവ്രൻ വിശേഷിപ്പിച്ചു. 2018 ലോകകപ്പ് ഫൈനലിൽ എത്തിയ ക്രൊയേഷ്യൻ ടീമിന്റെയും ഭാഗമായിരുന്നു ലോവ്രൻ.

നിലവിൽ ലിയോണായി കളിക്കുന്ന ലോവ്രെൻ ക്ലബ് ഫുട്ബോളിൽ തുടരും. മുമ്പ് ലിവർപൂളിനായും ലോവ്ര കളിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ ലോവ്രൻ പങ്കുവെച്ച് കത്ത്;
20230223 184840