“അടുത്ത സീസണിൽ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ലിവർപൂൾ സ്വന്തമാക്കും”

Newsroom

കഴിഞ്ഞ ദിവസം നേടിയ ചാമ്പ്യൻസ് ലീഗ് കിരീടം കൂടുതൽ കിരീടങ്ങൾക്ക് ഊർജ്ജം നൽകുകയാണെന്ന് ലിവർപൂൾ താരം മാനെ. അടുത്ത സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടുകയാണ് ടീമിന്റെ ഉദ്ദേശം. അത് എളുപ്പമാകില്ല എന്ന് അറിയാം. എന്നാലും ഇനി അങ്ങോട്ട് എല്ലാ കിരീടങ്ങൾക്കു വേണ്ടിയും ലിവർപൂൾ ശ്രമിക്കും. മാനെ പറഞ്ഞു.

ഈ കഴിഞ്ഞ സീസണിൽ വെറും ഒരു പോയന്റിനു മാത്രമായിരുന്നു ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായത്. മികച്ച ടീം ലിവർപൂളിന് ഉണ്ടെന്നും ടീമിൽ ഭൂരിഭാഗവും യുവതാരങ്ങളാണ് എന്നത് നേട്ടമാണെന്നും മാനെ പറഞ്ഞു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോടേറ്റ തോൽവി ആണ് ഇത്തവണ ലിവർപൂളിന് വിജയിക്കാനുള്ള ഊർജ്ജം നൽകിയത് എന്നും മാനെ പറഞ്ഞു. ഇന്നലെ നേടിയ കിരീടം സ്വപ്നമാണോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ല എന്നും മാനെ പറഞ്ഞു.