ഡിയോഗോ ജോട്ടയുടെ ദാരുണമായ മരണത്തിന് ശേഷം ആദ്യമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ലിവർപൂൾ, പ്രീ-സീസൺ മത്സരത്തിൽ പ്രസ്റ്റണിനെ 3-1ന് തോൽപ്പിച്ച് വൈകാരിക വിജയം നേടി. 28 വയസ്സുകാരനായ പോർച്ചുഗീസ് മുന്നേറ്റനിര താരം ജൂലൈ 3-ന് വടക്കൻ സ്പെയിനിൽ വെച്ച് നടന്ന കാർ അപകടത്തിൽ സഹോദരൻ ആന്ദ്രെ സിൽവയ്‌ക്കൊപ്പം മരണപ്പെടുകയായിരുന്നു. തന്റെ ദീർഘകാല പങ്കാളി റൂട്ട് കാർഡോസോയെ വിവാഹം കഴിച്ച് 11 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ ദുരന്തം.

ഡീപ്ഡേലിൽ കിക്കോഫിന് മുമ്പ് ഹൃദയസ്പർശിയായ ഒരു ആദരം നടന്നു. ലിവർപൂളിന്റെ ഗാനം “യൂ വിൽ നെവർ വാക്ക് എലോൺ” സ്റ്റേഡിയത്തിൽ മുഴങ്ങി, പ്രസ്റ്റൺ ക്യാപ്റ്റൻ ബെൻ വൈറ്റ്മാൻ ലിവർപൂൾ ആരാധകർക്ക് മുന്നിൽ ഒരു റീത്ത് വെച്ചു, ഇരു ടീമുകളും കറുത്ത ആംബാൻഡുകൾ ധരിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചു.
മാനേജർ ആർനെ സ്ലോട്ട് ജോട്ടക്ക് ഹൃദയസ്പർശിയായ വാക്കുകളിൽ ആദരാഞ്ജലി അർപ്പിച്ചു:
“അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന മാസത്തിൽ, അദ്ദേഹം എല്ലാ കാര്യങ്ങളിലും ഒരു ചാമ്പ്യനായിരുന്നു — തന്റെ കുടുംബത്തിനും രാജ്യത്തിനും, പ്രീമിയർ ലീഗ് നേടി ഞങ്ങൾക്ക് വേണ്ടിയും.”
പോർച്ചുഗലിന്റെ യുവേഫ നേഷൻസ് ലീഗ് വിജയത്തിൽ ജോട്ട അടുത്തിടെ ഒരു നിർണായക പങ്ക് വഹിച്ചിരുന്നു, കൂടാതെ 2024-25 പ്രീമിയർ ലീഗ് കിരീടം നേടാനും ലിവർപൂളിനെ സഹായിച്ചിരുന്നു. .
“ഫോറെവർ അവർ നമ്പർ 20” എന്ന് എഴുതിയ പതാകകളും ബാനറുകളും ആരാധകർ ഉയർത്തി. കോണർ ബ്രാഡ്‌ലി, ഡാർവിൻ നുനസ്, കോഡി ഗാക്പോ എന്നിവരുടെ ഗോളുകൾ ആണ് ഇന്ന് ലിവർപൂളിന് വിജയം ഉറപ്പാക്കി. മുഹമ്മദ് സല ലിവർപൂളിന്റെ നായകനായി,