യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ ലിവർപൂളിന് വൻവിജയം. ഇന്ന് എവേ മത്സരത്തിൽ സ്പാർട്ട പ്രാഗയെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഇതോടെ രണ്ടാം പാദം നടക്കുന്നതിനു മുമ്പ് തന്നെ ഏകദേശം ലിവർപൂൾ ക്വാർട്ടർ ഉറപ്പിച്ചു എന്ന് പറയാം.

ഉറുഗ്വേ താരം ഡാർവിൻ നൂനിയസ് ഇരട്ടകളുമായി ഇന്ന് ലിവർപൂളിന്റെ ഹീറോ ആയി. ആറാം മിനിറ്റിൽ മക്കാലിസ്റ്റർ ഒരു പെനാൽറ്റിയിലൂടെയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. 25ആം മിനിറ്റിൽ ഡാർവിൻ നൂനിയസ് ലീഡ് ഇരട്ടിയാക്കി. 45ആം മിനിറ്റിൽ വീണ്ടും നൂനിയസ് ഗോൾ നേടിയതോടെ സ്കോർ 3-0 എന്നായി.
രണ്ടാം പകുതിയിൽ ലൂയിസ് ഡിയസും കൂടെ ഗോൾ നേടിയതോടെ ലിവർപൂളിന്റെ സ്കോർ 4 ആയി ഉയർന്നു. അവസാനം സബസ്ലായി കൂടെ ഗോൾ നേടി ലിവർപൂളിന്റെ വിജയം പൂർത്തിയാക്കി. ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു സ്പാർട പ്രാഗയുടെ ഗോൾ വന്നത്. കളിയിൽ സല കൂടെ ഗോൾ നേടിയിരുന്നു എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു. മാർച്ച് 15 ന് ആകും രണ്ടാം പാദ മത്സരം നടക്കുന്നത്














