വിജയങ്ങൾ ഒന്നുമില്ലാതെ അമേരിക്കൻ പര്യടനം അവസാനിപ്പിച്ച് ലിവർപൂൾ

na

പ്രീ സീസൺ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്തിയ ലിവർപൂൾ ഒരു ജയം പോലും ഇല്ലാതെ ടൂർ അവസാനിപ്പിച്ചു. ഇന്ന് പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിങിനോടും സമനില മാത്രമാണ് റെഡ്‌സിന് നേടാനായത്.

സലാ, മാനെ, ഫിർമിനോ എന്നിവർ ഇല്ലാതെയാണ് ലിവർപൂൾ കളത്തിൽ ഇറങ്ങിയത്. നാലാം മിനുട്ടിൽ ഫെർണാണ്ടസിന്റെ ഷോട്ട് തടുക്കുമ്പോൾ മിനോലെ പിഴവ് വരുത്തിയതോടെയാണ് സ്പോർട്ടിങ് ലീഡ് നേടിയത്. ഒറിഗിയുടെ ഗോളിൽ പക്ഷെ ലിവർപൂൾ സമനില പിടിച്ചു. പിന്നീട് വൈനാൽടം ലിവർപൂളിന് ലീഡ് നൽകി. പക്ഷെ രണ്ടാം പകുതുയുടെ എട്ടാം മിനുട്ടിൽ വെണ്ടെൽ സ്പോർട്ടിങിന് സമനില നേടിക്കൊടുത്തു.