മാർസെലോ ലിപ്പി ഇനി പരിശീലകനാവില്ല!!

Newsroom

ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ മാർസെലോ ലിപ്പി ഇനി പരിശീലകനാവില്ല. താൻ പരിശീലകനായി ഇനി പ്രവർത്തിക്കില്ല എന്ന് ലിപ്പി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ചൈനയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ലിപ്പി ഔദ്യോഗിക ചുമതകൾ ഒന്നും ഏറ്റെടുത്തിരുന്നില്ല.ഫുട്ബോൾ ലോകത്ത് ഉണ്ടാവും എങ്കിലും പരിശീലകൻ ആയി തന്നെ ഇനി കാണാൻ കഴിയില്ല എന്ന് ലിപ്പി അറിയിച്ചു.

ഇറ്റലിക്ക് 2006ൽ ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ ആണ് ലിപ്പി. സാമ്പ്ഡോറിയ, യുവന്റസ്, നാപോളി, അറ്റലാന്റ, ഇന്റർ മിലാൻ എന്നീ ക്ലബുകളെ ഒക്കെ പരിശീലിപ്പിച്ചിട്ടും നിരവധി കിരീടങ്ങൾ നേടിയിട്ടും ഉണ്ട്. അഞ്ച് ഇറ്റാലിയൻ ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ലിപ്പി യുവന്റസ് പരിശീലകൻ ആയിരിക്കെ ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്.