ലയണൽ മെസ്സിയുടെ പരിക്ക് ഭേദമായി തിരികെയെത്താൻ സമയം എടുക്കും എന്ന് റിപ്പോർട്ടുകൾ. അമേരിക്കയിൽ നടക്കുന്ന ലീഗ്സ് കപ്പിലെ ഭൂരിഭാഗം മത്സരങ്ങൾക്കും ഇന്റർ മയാമിക്ക് ഒപ്പം മെസ്സി ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചു. കോപ അമേരിക്ക ഫൈനലിന് ഇടയിൽ ആയിരുന്നു ലയണൽ മെസ്സിക്ക് പരിക്കേറ്റത്. ജൂൺ മാസം മുതൽ മെസ്സി ഇന്റർ മയാമിക്ക് ആയി കളിക്കുന്നില്ല.
ഇതിനകം തന്നെ ഇന്റർ മയാമിയുടെ മൂന്ന് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിട്ടുണ്ട്. കോപ്പ അമേരിക്ക ടൂർണമെൻ്റിലുടനീളം മെസ്സി പരിക്ക് സഹിച്ചായിരുന്നു അർജൻ്റീനക്ക് ആയി കളിച്ചത്. ഇത് മെസ്സിയുടെ പ്രകടനത്തെയും കാര്യമായി ബാധിച്ചിരുന്നു.
MLS പുനരാരംഭിക്കുമ്പോൾ ആകും മെസ്സി ഇനു മയാമിക്ക് ആയി ഇറങ്ങുക. മെസ്സി ഇല്ലെങ്കിലും ഇന്റർ മയാമി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മെസ്സി ഇല്ലാതെ 8 മത്സരങ്ങൾ കളിച്ച മയാമി 7 മത്സരങ്ങളും വിജയിച്ചിരുന്നു. നിലവിൽ MLS സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്താണ്.