ഇന്നലെ ഫ്രഞ്ച് ലീഗ് അവസാനിപ്പിച്ച് ലീഗിന്റെ അവസാന ടേബിൾ നില പ്രഖ്യാപിച്ചപ്പോൾ ചാമ്പ്യന്മാരായ പി എസ് ജിയെക്കാൾ സന്തോഷിച്ചത് റെന്നെസ് എന്ന ക്ലബാകും. ഇന്നലെ അവർക്ക് ഉറച്ചത് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ്. ശരാശരി പോയന്റ് കണക്കാക്കിയപ്പോൾ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താൻ റെന്നെസിനായി. 28 കളികളിൽ 50 പോയന്റായിരുന്നു റെന്നെസിന് ലീഗ് നിർത്തുമ്പോൾ ഉണ്ടായിരുന്നത്.
49 പോയന്റുള്ള ലില്ലെയുടെ സ്വപ്നം ആണ് ഇതോടെ തകർന്നത്. ഈ സീസണിൽ പി എസ് ജിയെ അടക്കം റെനെസ് തോൽപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ലീഗിൽ പത്താമത് ഫിനിഷ് ചെയ്ത ടീമാണ് റെനെസ്. കഴിഞ്ഞ സീസണിൽ കൗപെ ഡി ഫ്രാൻസ് കിരീടം റെനെസ് നേടിയിരുന്നു. 1997ന് ശേഷം ഫ്രാൻസിൽ നിന്ന് ലിയോൺ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്ത ആദ്യ സീസൺ ആണിത്.