ഫ്രഞ്ച് ലീഗ് ഇനി ഊബർ ഈറ്റ്സ് ലീഗ്!!

ഫ്രാഞ്ച് ലീഗായ ലീഗ് വണിന്റെ സ്പോൺസേഴ്സായി പ്രമുഖ ഫുഡ് ഡെലിവറി കമ്പനി ആയ ഊബർ ഈറ്റ്സ് എത്തുന്നു. ലീഗ് വണ്ണുമായി റെക്കോർഡ് തുകയ്ക്കാണ് ഊബർ ഈറ്റ്സ് കരാർ ആക്കിയിരിക്കുന്നത്. 2020ലെ സീസൺ മുതലാകും ഊബർ ഈറ്റ്സ് ലീഗ് വണ്ണിന്റെ സ്പോൺർ ചെയ്യുക. 2020 മുതൽ അങ്ങോട്ട് രണ്ടു സീസണിലേക്കാണ് ഇപ്പോഴുള്ള കരാർ.

ലീഗിന്റെ പേരിനൊപ്പം ഊബർ ഈറ്റ്സ് എന്നും 2020 സീസൺ മുതൽ ഉണ്ടാകും. ഊബർ ഈറ്റ്സ് ലീഗ് വൺ എന്നായിരിക്കും ലീഗ് ഇനി അറിയപ്പെടുക. യൂറോപ്പിലെ വലിയ ലീഗിൽ ഒന്നായ ഫ്രഞ്ച് ലീഗുമായി സഹകരിക്കുന്നത് കമ്പനിക്ക് വലിയ ഗുണം ചെയ്യുമെന്ന ഊബർ ഈറ്റ്സ് അധികൃതർ അറിയിച്ചു.