മുൻ ഫ്രാൻസ് പരിശീലകൻ റെയ്മണ്ട് ഡൊമനിക് 10 വർഷങ്ങൾക്ക് ശേഷം വീണ്ടും പരിശീലകൻ

20210101 094955
- Advertisement -

മുൻ ഫ്രാൻസ് ദേശീയ ടീം പരിശീലകൻ റെയ്മൻ ഡൊമനിക് 10 വർഷങ്ങൾക്ക് ശേഷം വീണ്ടും പരിശീലക വേഷത്തിൽ. ഫ്രഞ്ച് ക്ലവായ നാന്റെസിന്റെ പരിശീലകനായാണ് ഡൊമനിക് എത്തിയിരിക്കുന്നത്. ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. 2010ൽ ഫ്രാൻസ് പരിശീലക സ്ഥാനം വിട്ട ശേഷം ഇതുവരെ ഒരു ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നില്ല. താൽക്കാലിക പരിശീലകൻ പാട്രിക് കൊളോട് ആയിരുന്നു അവസാന കുറച്ചു കാലമായി നാന്റെസിനെ പരിശീലിപ്പിച്ചിരുന്നത്.

2004 മുതൽ 2010 വരെ ആയിരുന്നു ഡൊമനിക് ഫ്രാൻസിനെ പരിശീലിപ്പിച്ചിരുന്നത്. 2006 ലോകകപ്പിൽ കിരീടത്തിന് തൊട്ടടുത്ത് വരെ ഫ്രാൻസിനെ എത്തിക്കാനും അദ്ദേത്തിനായിരുന്നു. മുമ്പ് ലിയോണിന്റെ പരിശീലകനായും ഡൊമനിക് പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാൻസ് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

Advertisement