പി എസ് ജിക്ക് അവസാനം ഒരു വിജയം

- Advertisement -

ലീഗ് വണിന്റെ പുതിയ സീസണിൽ അങ്ങനെ ആദ്യമായി പി എസ് ജി വിജയിച്ചു. രണ്ട് തുടർ പരാജയങ്ങൾക്ക് ശേഷം ഇന്നലെ മെറ്റ്സിനെ നേരിട്ട പി എസ് ജി മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. ഒട്ടും എളുപ്പമായിരുന്നില്ല ഇന്നലത്തെ പി എസ് ജി വിജയം. ഇഞ്ച്വറി ടൈം ഗോളിലാണ് പി എസ് ജി വിജയിച്ചത്. ഡ്രാക്സലിറിന്റെ വക ആയിരുന്നു വിജയ ഗോൾ. അവസാന 25 മിനുട്ടുകളോളം പത്ത് പേരുമായാണ് പി എസ് ജി കളിച്ചത്.

ഡിഫൻഡർ ഡിയാലോ ചുവപ്പ് കാാർഡ് കണ്ട് പുറത്തായതാണ് പി എസ് ജിക്ക് വിനയായത്. എങ്കിലും പൊരുതി വിജയിക്കാൻ ടൂഹലിന്റെ ടീമിനായി. എമ്പപ്പെ, നെയ്മർ എന്നിവർ ഇന്നലെ മത്സരത്തിന് ഉണ്ടായിരുന്നില്ല. പി എസ് ജിയുടെ സീസണിലെ ആദ്യ പോയിന്റാണിത്. ആദ്യ രണ്ട് മത്സരങ്ങളിൽ ലെൻസിനോടും മാഴ്സെയോടും പി എസ് ജി പരാജയപ്പെട്ടിരുന്നു.

Advertisement