പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡേ പാസ സ്വന്തമാക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങൾ തിരിച്ചടി. നിലവിൽ പാരീസ് നഗരസഭയുടെ കീഴിയുള്ള സ്റ്റേഡിയം വിൽക്കില്ലെന്ന് കഴിഞ്ഞ ദിവസം പാരീസ് മേയർ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് ഹോം ഗ്രൗണ്ട് ഉപേക്ഷിക്കുമെന്ന് ഭീഷണി പി.എസ്.ജി ഉയർത്തിയിട്ടുണ്ട്. 1970ൽ പി.എസ്.ജി ക്ലബ് തുടങ്ങിയത് മുതൽ ഈ സ്റ്റേഡിയത്തിലാണ് ക്ലബ് കളിക്കുന്നത്. എന്നാൽ നിലവിൽ അറ്റകുറ്റ പണികൾക്കായി വലിയ തുക ചിലവാക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് സ്റ്റേഡിയം വാങ്ങാൻ പി.എസ്.ജി ശ്രമങ്ങൾ ആരംഭിച്ചത്.
എന്നാൽ സ്റ്റേഡിയം വിൽക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാരീസ് മേയർ. തുടർന്നാണ് പി.എസ്.ജി പാർക്ക് ഡേ പാസ വിടുമെന്ന ഭീഷണിയുമായി രംഗത്തെത്തിയത്. നിലവിൽ 47000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം നവീകരിക്കാൻ 500 മില്യൺ യൂറോയോളം വേണ്ടിവരുമെന്നാണ് പി.എസ്.ജിയുടെ കണക്കുകൂട്ടൽ. നിലവിൽ 85 മില്യൺ യൂറോയോളം സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണികൾക്കായി പി.എസ്.ജി ചിലവായിച്ചിട്ടുണ്ടെന്നും ക്ലബ് പറഞ്ഞു.