റിഷഭ് പന്തിന്റെ തിരിച്ചുവരവ് വൈകുമെന്ന് സൂചനകൾ

Rishabhpant

വാഹന അപകടത്തിൽ പരിക്കേറ്റു മുംബൈയിൽ ചികിത്സയിലിരിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ തിരിച്ചുവരവ് വൈകുമെന്ന് സൂചനകൾ. താരത്തിന്റെ ലിഗ്‌മെന്റിനേറ്റ പരിക്കുകൾ ഗുരുതരമാണെന്നും താരം പൂർണമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ ഏകദേശം 18 മാസത്തോളം വേണ്ടി വരുമെന്നുമാണ് സൂചനകൾ.

ഇത് പ്രകാരം 2023 ഐ.പി.ൽ, 2023 ഏകദിന ലോകകപ്പ്, വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ് മത്സരങ്ങൾ, 2023 ഏഷ്യ കപ്പ്, അടുത്ത വർഷത്തെ ടെസ്റ്റ് ചാംപ്യൻഷിപ് മത്സരങ്ങൾ, 2024 ഐ.പി.ൽ, 2024 ടി20 ലോകകപ്പ് എന്നീ മത്സരങ്ങൾ താരത്തിന് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

Rishab Panth Accident Large
Photo: Twitter

മുംബൈയിലെ ചികിത്സ പൂർത്തിയാക്കിയതിന് ശേഷം റിഷഭ് പന്ത് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ മറ്റു പരിശീലന പരിപാടികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.