പോചടീനോയ്ക്ക് പി എസ് ജിയിൽ ആദ്യ കിരീടം

20210114 062334
- Advertisement -

പി എസ് ജിയുടെ പരിശീലകനായി ചുമതലയേറ്റ് 11 ദിവസം കൊണ്ട് ആദ്യ കിരീടം നേടിയിരിക്കുക ആണ് പോചടീനോ. ഫ്രാൻസിലെ ട്രോഫി ഡെ ചാമ്പ്യൻസ് ഫൈനലിൽ മാഴ്സയെ തോൽപ്പിച്ച് ആണ് പോചടീനോ തന്റെ പരിശീലക കരിയറിലെ ആദ്യ കിരീടം നേടിയത്‌. മാഴ്സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പി എസ് ജി തോൽപ്പിച്ചത്‌. 39ആം മിനുട്ടിൽ ഇക്കാർഡി ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ സബ്ബ് ആയി എത്തിയ നെയ്മർ 85ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ രണ്ടാം ഗോളും നേടി. കളിയുടെ അവസാന നിമിഷം പയെറ്റ് ആണ് മാഴ്സയുടെ ഏക ഗോൾ നേടിയത്‌. ഇത് തുടർച്ചയായ എട്ടാം തവണയാണ് പി എസ് ജി ഈ കിരീടം നേടുന്നത്‌‌‌. അഞ്ചു വർഷം സ്പർസിന്റെ പരിശീലകനായി നിന്നിട്ടു ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന പരിശീലകൻ ആണ് പോചടീനോ.

Advertisement