പി എസ് ജിയെ ഇനി പോചടീനോ നയിക്കും

- Advertisement -

പരിശീലകൻ തോമസ് ടൂഹലിനെ പുറത്താക്കിയ പി എസ് ജി പകരം പോചടീനോയെ പരിശീലകനായി നിയമിച്ചു. മുൻ സ്പർസ് പരിശീലകൻ പോചടീനോയുമായി ക്ലബ് കരാർ ഒപ്പുവെച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. 48കാരനായ പോചടീനോയ്ക്ക് പി എസ് ജിയുടെ യൂറോപ്യൻ കിരീടം എന്ന ലക്ഷ്യം പൂർത്തീകരിക്കൽ ആകും പ്രധാന ദൗത്യം.

കഴിഞ്ഞ നവംബറിൽ പോചടീനോ സ്പർസ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായിരുന്നു. അതിനു ശേഷം ഇതുവരെ ഒരു ജോലിയിലും പോചടീനോ പ്രവേശിച്ചിരുന്നില്ല. പോചടീനോയുടെ അറ്റാക്കിംഗ് ശൈലി ആണ് പി എസ് ജി അദ്ദേഹത്തെ തന്നെ കോച്ചായി എത്തിക്കാൻ കാരണം. എന്നാൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടിയിട്ടില്ല എന്ന വിമർശനം പോചടീനോക്ക് എതിരെ ഉണ്ട്. ആ വിമർശനം പി എസ് ജിയിൽ അതിജീവിക്കുക ആകും പോചടീനോയുടെ പ്രധാന വെല്ലുവിളി.

Advertisement