നാപോളി ശക്തരായ എതിരാളികൾ – പിഎസ്ജി പ്രസിഡണ്ട്

- Advertisement -

ഇറ്റാലിയൻ ടീമായ നാപോളി ശക്തരായ എതിരാളികളാണെന്ന് പിഎസ്ജി പ്രസിഡണ്ട് നാസർ അൽ ഖലൈഫി. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സിയിൽ ലിവർപൂൾ, നാപോളി, റെഡ് സ്റ്റാർ ബെൽഗ്രെഡ് എന്നിവർക്കൊപ്പമാണ്‌ പിഎസ്ജിയുടെ സ്ഥാനം. ആഞ്ചലോട്ടിയുടെ നാപോളിക്ക് ഉയർത്തുവാനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമാക്കി തന്നെയാണ് സൂപ്പർ താര നിരയുമായി ഫ്രഞ്ച് ചാമ്പ്യന്മാർ ഇറങ്ങുന്നത്. സൂപ്പർ താരം നെയ്മർ ലിവര്പൂളിനെ ആദ്യ നാല് ടീമുകളിൽ ഒന്നായി കാണുന്നില്ലെന്ന് പറഞ്ഞ പ്രസ്താവന വിവാദമായിരുന്നു. ശക്തമായ ഗ്രൂപ്പിലാണ് ഇത്തവണ പിഎസ്ജിയുടെ സ്ഥാനം.

Advertisement