പി എസ് ജിയിൽ ആത്മാർത്ഥത ഉറപ്പ് നൽകി ഹെരേര

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പി എസ് ജിയിൽ എത്തിയ സ്പാനിഷ് മിഡ്ഫീൽഡർ ആൻഡെർ ഹെരേര മൂന്ന് കാര്യങ്ങൾ ക്ലബിന് ഉറപ്പ് നൽകി. ആത്മാർത്ഥ, പ്രൊഫഷണലിസം, കഠിന പ്രയത്നം എന്നിവയാണ് ഹെരേര ക്ലബിന് ഉറപ്പ് നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ഹെരേര. പി എസ് ജിയിലും ആരാധകരുടെ പ്രിയതാരം ആകാൻ ആണ് ഹെരേരയുടെ ഉദ്ദേശം.

ഫ്രാൻസിലെ ഏറ്റവും മികച്ച ക്ലബാണ് പി എസ് ജി എന്ന് ഹെരേര പറഞ്ഞു. എന്നും കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന ക്ലബാണ് പി എസ് ജി എന്നും ഈ ക്ലബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഹെരേര. മാഞ്ചസ്റ്ററിൽ കരാർ അവസാനിച്ചതോടെ ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു ഹെരേര പി എസ് ജിയിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹെരേര ആവശ്യപ്പെട്ട വേതനം നൽക്കാത്തതിനായിരുന്നു പുതിയ കരാറിൽ ഹെരേര അവിടെ എത്താതിരുന്നത്.

Advertisement