പി എസ് ജി കരാർ റദ്ദാക്കിയ താരം ഫുട്ബോളിൽ നിന്ന് വിരമിച്ചു

- Advertisement -

ഫ്രഞ്ച് താരമായ ലസാന്ന ദിയാര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 33കാരനായ ദിയാരയുടെ കരാർ പി എസ് ജി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇനി മൂന്ന് മാസത്തോളം ദിയാരയുമായി കരാർ ബാക്കി നിൽക്കെയായിരുന്നു പി എസ് ജിയുടെ ഈ തീരുമാനം. ഇതിനു പിറകെ ആണ് താൻ ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് ദിയാര പറഞ്ഞത്. താൻ ചെയ്തത് മുഴുവൻ ശരിയാണോ എന്ന അറിയില്ല എന്നും എന്നാൽ വിരമിക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു.

ഡിഫൻസീവ് മിഡ്ഫീൽഡറായ ദിയാരയെ 2018 തുടക്കത്തിൽ ആയിരുന്നു പി എസ് ജി സൈൻ ചെയ്തത്‌. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ കളിച്ച ദിയാരക്ക് ടുകൽ പരിശീലകനായ ശേഷം പി എസ് ജിയിൽ കാര്യമായ അവസരങ്ങൾ ഒന്നും ദിയാരക്ക് ലഭിച്ചിരുന്നില്ല.

മുമ്പ് റയൽ മാഡ്രിഡ്, ആഴ്സണൽ, ചെൽസി, ഒളിമ്പിക് മാഴ്സെ തുടങ്ങിയ വലിയ ക്ലബുകൾക്കായി ദിയാര കളിച്ചിട്ടുണ്ട്. ഇതിൽ റയൽ മാഡ്രിഡിൽ മാത്രമാണ് കുറച്ച കാലമെങ്കിൽ ദിയാര നിന്നത്. റയൽ മാഡ്രിഡിനൊപ്പം ലാലിഗ കിരീടവും ദിയാര നേടിയിട്ടുണ്ട്. ഫ്രാൻസിനായി 34 മത്സരങ്ങളോളം കളിച്ചിട്ടുമുണ്ട്.

Advertisement