പി എസ് ജി വിട്ടാലും താൻ അടുത്ത സീസണിൽ യൂറോപ്പിൽ തുടരും എന്ന് ഡി മറിയ

പി എസ് ജി വിടാൻ സാധ്യതയുള്ള ഡി മറിയ താൻ എന്തായാലും ഒരു സീസൺ കൂടെ യൂറോപ്യൻ ഫുട്ബോളിൽ ഉണ്ടാകും എന്ന് അറിയിച്ചു. തന്റെ ജന്മനാടായ അർജന്റീനയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു സീസൺ കൂടി യൂറോപ്പിൽ തുടരാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡി മരിയ പറഞ്ഞു. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ഉണ്ട്.

താരത്തിന്റെ ക്ലബ്ബിലെ കരാർ ഈ സീസണിൽ അവസാനിക്കാനിരിക്കുകയാണ്. വേണമെങ്കിൽ പി എസ് ജിക്ക് ഒരു സീസൺ കൂടെ ഡി മറിയയുടെ കരാർ പുതുക്കാമെങ്കിലിം പി എസ് ജി താരത്തെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്‌.

“ഒരു വർഷം കൂടി യൂറോപ്പിൽ തുടരുക എന്നതാണ് എന്റെ ആഗ്രഹം, അങ്ങനെ ആയാൽ എന്നെ ടീമിൽ എടുക്കുക ആണെങ്കിൽ ഏറ്റവും മികച്ച രൂപത്തിൽ എനിക്ക് ലോകകപ്പിലേക്ക് പോകാൻ ആകും” അത് കഴിഞ്ഞ് ഞാൻ അർജന്റീനയിലേക്ക് മടങ്ങും,” ഡിമറിയ പറഞ്ഞു.

“പിഎസ്ജിക്ക് ഞാൻ തുടരണമെന്ന് ആഗ്രഹമുണ്ടോ എന്ന് എനിക്കറിയില്ല. ഇല്ലെങ്കിൽ, യൂറോപ്പിലെ മറ്റ് ടീമുകളിലേക്കുള്ള സാധ്യതകൾ ഞാൻ നോക്കും.” ഡി മറിയ പറയുന്നു.

2015 മുതൽ പി എസ് ജിയിൽ ഉള്ള താരമാണ് ഡി മറിയ. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പി എസ് ജിയിൽ എത്തിയ ഡി മറിയ പി എസ് ജിയുടെ പ്രധാന താരമായി തന്നെ അവസാന കുറച്ചു വർഷമായി തുടരുകയും ചെയ്യുന്നുണ്ട്.