“തീരുമാനങ്ങൾ എന്റേതാണ്, അതിൽ ചിലർക്ക് സന്തോഷം ഉണ്ടാകും ചിലർക്ക് സങ്കടം ഉണ്ടാകും” – പോചടീനോ

Img 20210920 021041

ഇന്നലെ പി എസ് ജിയുടെ ലിയോണെതിരായ മത്സരത്തിനിടയിൽ ലയണൽ മെസ്സിയെ പോചടീനോ സബ്സ്റ്റിട്യൂട്ട് ചെയ്തത് വലിയ വാർത്ത ആയിരുന്നു. സബ്ബ് ചെയ്യപ്പെട്ടതിൽ മെസ്സി തന്റെ അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെസ്സി സബ്ബ് ചെയ്യപ്പെട്ടതിൽ രോഷാകുലനായിട്ടില്ല എന്ന് പോചടീനോ പറഞ്ഞു. ഇത് 35 അംഗങ്ങൾ ഉള്ള സ്ക്വാഡാണ്. തനിക്ക് 11 പേരെ മാത്രമേ കളത്തിൽ ഇറക്കാൻ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ ടീമിനു വേണ്ടി തനിക്ക് തീരുമാനങ്ങൾ എടുക്കേണ്ടി വരും. പോചടീനോ പറഞ്ഞു.

തീരുമാനങ്ങൾ തന്റേതാണ്, അതിൽ ചിലർ സന്തോഷിക്കും ചിലർ വിഷമിക്കും. സ്വാഭാവികം മാത്രം. കളി വിജയ്ക്കാൻ ആവശ്യമായ തീരുമാനങ്ങൾ ആണ് എല്ലാ പരിശീലകരും എടുക്കുന്നത് എന്നും പോചടീനോ പറഞ്ഞു. മെസ്സിയോട് താൻ അദ്ദേഹം ഒകെ അല്ലെ എന്ന് തിരക്കി എന്നും അദ്ദേഹം അതിന് നല്ല മറുപടി ആണ് പറഞ്ഞത് എന്നും പോചടീനോ പറഞ്ഞു.

Previous articleമുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസ വാർത്ത, രോഹിത് ശർമ്മ അടുത്ത മത്സരത്തിനിറങ്ങും
Next articleകോവിഡ് പോരാളികൾക്ക് ആദരം, നീല ജേഴ്സിൽ ആർസിബി ഇറങ്ങും