തോറ്റതിന്റെ കലിപ്പ് ആരാധകന്റെ മുഖത്ത് തീർത്ത് നെയ്മർ, നീണ്ട കാലത്തെ വിലക്കിന് സാധ്യത

- Advertisement -

നെയ്മറിന് നല്ല കാലമല്ല. നീണ്ട കാലത്തെ പരിക്കിന് ശേഷം ഇന്നലെ ആദ്യമായി ഒരു മത്സരത്തിൽ സ്റ്റാർട്ട് ചെയ്ത നെയ്മർ ഒരു വൻ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇന്നലെ റെന്നെസിനെതിരായ ഫൈനലിൽ അടിക്കുകയും അസിസ്റ്റ് ഒരുക്കുകയും ഒക്കെ ചെയ്തിരുന്നു എങ്കിലും പരാജയപ്പെടാനായിരുന്നു നെയ്മറിന്റെ വിധി. മത്സര ശേഷം റണ്ണേഴ്സ് അപ്പിനായുള്ള മെഡൽ വാങ്ങാൻ പോകുന്നതിനിടെ നെയ്മർ ഒരു ആരാധകന്റെ മുഖത്ത് ഇടിച്ചതാണ് പുതിയ പ്രശ്നം.

നടക്കുന്നതിനിടെ ആരാധകനോട് വാക്കു തർക്കത്തിൽ ആയ നെയ്മർ അവസാനം ആരാധകന്റെ മുഖത്ത് ഇടിച്ച് കൊണ്ട് നടന്നു പോവുകയായിരുന്നു.ആരാധകരുടെ ക്യാമറകളിൽ ഇത് പതിഞ്ഞതിനാൽ നെയ്മർ വൻ പ്രശ്നത്തിൽ തന്നെ പെട്ടിരിക്കുകയാണ്. നീണ്ട കാലത്തെ വിലക്ക് തന്നെ നെയ്മറിന് ഇത് കാരണം ലഭിച്ചേക്കും. ആരാധകരെ ആക്രമിച്ചാൽ മുഖം നോക്കാതെ നടപടി എടുക്കുന്നതാണ് ക്ലബുകളുടെയും ഫുട്ബോൾ അസോസിയേഷനുകളുടെയും രീതി.

നെയ്മറിനും ഇത് ബാധകമാകും. ഇരു സീസൺ മുമ്പ് ആരാധകരെ ആക്രമിച്ചതിന് മുൻ ഫ്രഞ്ച് താരം എവ്ര വലിയ വിലക്ക് നേരിടേണ്ടി വന്നിരുന്നു. സമാനമായ വിലക്ക് നെയ്മറിനും ലഭിച്ചേക്കും. നേരത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ റഫറിയെ അസഭ്യം പറഞ്ഞതിന് യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് നെയ്മാറിന് വിലക്ക് ലഭിച്ചിരുന്നു.

Advertisement