നെയ്മറിനെതിരെ വംശീയാധിക്ഷേപം ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തൽ

Newsroom

ലീഗ് വണിൽ നടന്ന മാഴ്സെക്ക് എതിരായ മത്സരത്തിൽ വംശീയാധിക്ഷേപം നേരിട്ടിരുന്നു എന്ന പി എസ് ജി താരം നെയ്മാറിന്റെ പരാതി തള്ളി. മാഴ്സെക്ക് എതിരായ മത്സരത്തിന്റെ അവസാനം നെയ്മറും മാഴ്സെ താരം ആൽവാരോയും തമ്മിൽ കയ്യാങ്കളി നടന്നിരുന്നു. രണ്ട് താരങ്ങളും ചുവപ്പ് കാർഡ് വാങ്ങുകയും സസ്പെൻഷൻ നേരിടകയും ചെയ്തിരുന്നു. അതിനു ശേഷമായിരുന്നു നെയ്മർ വംശീയാധിക്ഷേപം നടന്നു എന്ന് ആരോപണം ഉന്നയിച്ചത്.

എന്നാൽ ഫ്രഞ്ച് ഫുട്ബോൾ അധികൃതർ നടത്തിയ വിശദമായ അന്വേഷണത്തിൽ അങ്ങനെ ഒരു ആരോപണം കണ്ടെത്താൻ ആയില്ല. അതുകൊണ്ട് തന്നെ ആൽവാരോയ്ക്ക് എതിരെ നടപടി ഒന്നും ഉണ്ടാകില്ല എന്ന് ഔദ്യോഗികമായി അറിയിച്ചു. പരാതി നൽകിയ നെയ്മറിനെതിരെയും നടപടി ഉണ്ടാകില്ല. നെയ്മർ അലാതെ തന്നെ രണ്ട് മത്സരത്തിൽ വിലക്ക് നേരിട്ടിരുന്നു.