ആൻഡ്രെസ് പെരേര മാഞ്ചസ്റ്ററിന് ടാറ്റ പറഞ്ഞ് ഇറ്റലിയിൽ എത്തി

20200930 222748
- Advertisement -

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേര മാഞ്ചസ്റ്ററിനോട് യാത്ര പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം കരാർ ഒപ്പുവെക്കാൻ ആയി ലാസിയോയിൽ എത്തിയിരിക്കുകയാണ്. മെഡിക്കൽ പൂർത്തിയാക്കിയ താരത്തിന്റെ സൈനിംഗ് ഉടനെ ലാസിയോ ഔദ്യോഗിക പ്രഖ്യാപിക്കും. ഒരു വർഷത്തെ ലോണിൽ ആയിരിക്കും ആദ്യം താരത്തെ ലാസിയോ സൈൻ ചെയ്യുക. അതിനു ശേഷം 27 മില്യൺ നൽകി പെരേരയെ സ്ഥിര കരാറിൽ ലാസിയോ വാങ്ങും.

24കാരനായ താരം യുണൈറ്റഡ് വിൽക്കാൻ ഉദ്ദേശിച്ച താരങ്ങളിൽ പ്രധാനി ആയിരുന്നു. ഒലെ ഗണ്ണാർ സോൾഷ്യാർ ഈ സീസണിൽ പെരേരയ്ക്ക് അവസരം ഉണ്ടാകില്ല എന്ന് വാൻ ഡെ ബീകിന്റെ സൈനിംഗോടെ സൂചനയും നൽകിയിരുന്നു‌. യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉള്ള താരമാണ് പെരേര. എന്നാൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല. മുമ്പ് പല ക്ലബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാഞ്ചസ്റ്ററിൽ നിന്ന് പെരേര പോയിട്ടുണ്ട്. എന്നാൽ ഇത്തവണ പെരേര ക്ലബിലേക്ക് തിരികെ വരാൻ സാധ്യതയില്ല.

Advertisement