ഫ്രഞ്ച് ലീഗിലെ പി എസ് ജിയുടെ ആധിപത്യം തുടരുന്നു. ഇന്ന് നീസിനെ കൂടെ തോൽപ്പിച്ചതോടെ സീസണിൽ ആദ്യ എട്ടു മത്സരങ്ങളും ജയിച്ച് പി എസ് ജി ചരിത്രം കുറിച്ചു. ചരിത്രത്തി ഇത് രണ്ടാം തവണ മാത്രമാണ് ഫ്രഞ്ച് ലീഗിലെ ആദ്യ എട്ടു മത്സരങ്ങളും ഒരു ടീം വിജയിക്കുന്നത്. 1936/37 സീസണിൽ ഒളിമ്പിക് ലിലിയോസ് മാത്രമാണ് ഇങ്ങനെ ഒരു റെക്കോർഡ് മുമ്പ് സൃഷ്ടിച്ചിട്ടുള്ളത്.
ഇന്ന് നീസിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. നീസിന്റെ ഹോമിൽ നിന്നായിരുന്നു ഈ വലിയ ജയം. നെയ്മർ ഇന്ന് ഇരട്ട ഗോളുകൾ നേടി. 22ആം മിനുട്ടിലും 90ആം മിനുട്ടിലുമായിരുന്നു നെയ്മറിന്റെ ഗോളുകൾ. നെയ്മർ ഇതോടെ ഏഴു ഗോളുകളുമായി ലീഗിലെ ടോപ് സ്കോററുമായി. എങ്കുങ്കു ആണ് പി എസ് ജിയുടെ മൂന്നാം ഗോൾ നേടിയത്.
ജയത്തോടെ എട്ടിൽ എട്ടും ജയിച്ച് പി എസ് ജി 24 പോയന്റുമായി ബഹുദൂരം മുന്നിൽ എത്തി പി എസ് ജി. 15 പോയന്റുള്ള സെന്റ് എറ്റിനെയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.