നെയ്മറിന്റെ കഷ്ടകാലം തുടരുന്നു. യുവേഫയുടെ വിലക്കിന് പിന്നാലെ ഫ്രാൻസിലും നെയ്മറിന് വിലക്ക്. ഫ്രാൻസ് കപ്പ് ഫൈനലിൽ റെന്നെസിനെതിരായ മത്സര ശേഷം ആരാധകനെ അടിച്ചതിനാണ് നെയ്മറിന് വിലക്ക് ലഭിച്ചിരിക്കുന്നത്. മത്സര ശേഷം റണ്ണേഴ്സ് അപ്പിനായുള്ള മെഡൽ വാങ്ങാൻ പോകുന്നതിനിടെ ആയിരുന്നു നെയ്മർ ഒരു ആരാധകന്റെ മുഖത്ത് ഇടിച്ചത്. മൂന്ന് മത്സരത്തിലായിരിക്കും നെയ്മർ വിലക്ക് നേരിടുക.
നീണ്ട കാലത്തെ വിലക്ക് പ്രതീക്ഷിച്ചിരുന്ന നെയ്മറിന് വിലക്ക് മൂന്ന് മത്സരം മാത്രമല്ലേ ഉള്ളൂ എന്നതിൽ ആശ്വസിക്കാം. അന്ന് ആരാധകനോട് വാക്കു തർക്കത്തിൽ ആയ നെയ്മർ അവസാനം ആരാധകന്റെ മുഖത്ത് ഇടിച്ച് കൊണ്ട് നടന്നു പോവുകയായിരുന്നു. ആരാധകരുടെ ക്യാമറകളിൽ ഇത് പതിഞ്ഞതിനാൽ നെയ്മർ വൻ പ്രശ്നത്തിൽ തന്നെ പെട്ടത്. നേരത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ റഫറിയെ അസഭ്യം പറഞ്ഞതിന് യൂറോപ്യൻ മത്സരങ്ങളിൽ നിന്നും നെയ്മറിന് വിലക്ക് ലഭിച്ചിരുന്നു.
https://twitter.com/Insta_Stories12/status/1122398571238653952?s=19