ഫ്രഞ്ച് ലീഗ് ക്ലബായ പി എസ് ജിയുടെ യുവ താരം മോയിസെ കീന്‍ കൊറോണ പോസിറ്റീവ്. ക്ലബ് ആണ് കീൻ കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. കോവിഡ് ആയത് കൊണ്ട് തന്നെ താരം രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പി എസ് ജിയുടെ ഇന്നത്തെ ബോർഡക്സിന് എതിരായ മത്സരത്തിൽ കീൻ ഉണ്ടാവില്ല. താരത്തിന് ബാഴ്സലോണക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം അടക്കം നഷ്ടമാകും. എവർട്ടണിൽ നിന്ന് ലോണടിസ്ഥാനത്തിൽ പി എസ് ജിയിൽ കളിക്കുകയായിരുന്ന കീൻ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ സമയത്താണ് കൊറോണ തിരിച്ചടിയായി എത്തിയത്.