“എമ്പപ്പെ പി എസ് ജിയിൽ തന്നെ കാണും, അദ്ദേഹം ആവശ്യപ്പെട്ടത് പോലെ ടീം ശക്തമാക്കിയിട്ടുണ്ട്”

Img 20210811 153534

മെസ്സി വന്നതോടെ എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശരിയല്ല എന്ന് പി എസ് ജി ‌പ്രസിഡന്റ് നാസർ അൽ ഖലീഫി. എമ്പപ്പെ ക്ലബിനോട് ആവശ്യപ്പെട്ടത് ടീം ശക്തമാക്കാൻ ആയിരുന്നു. ഏതു ടൂർണമെന്റിലും പൊരുതാൻ ആകുന്ന ഒരു ടീം പി എസ് ജിക്ക് ഉണ്ടാകണം എന്ന്. ഇപ്പോൾ ടീം നോക്കിയാൽ എല്ലാവർക്കും മനസ്സിലാകും ടീം ശക്തമാണെന്ന്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമാണ് പി എസ് ജിക്ക് ഉള്ളത്. നാസർ പറഞ്ഞു.

അതുകൊണ്ട് തന്നെ എമ്പപ്പെയ്ക്ക് ഇനി ഇവിടെ തുടരുക മാത്രമെ ചെയ്യാൻ ആവുക എന്നും വേറെ ഒരു സാധ്യതയും അദ്ദേഹത്തിനില്ല എന്നും നാസർ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ ഈ സീസണിൽ മെസ്സി, നെയ്മർ, എമ്പപ്പെ അറ്റാക്കിംഗ് ത്രയം എല്ലാവർക്കും കാണാൻ ആകും എന്ന് ഉറപ്പായി. മെസ്സിയെ സൈൻ ചെയ്തത് ഫിനാൻഷ്യൽ ഫെയർ പ്ലേയുടെ ലംഘനമല്ല എന്നും എല്ലാം പരിശോധിച്ച ശേഷം മാത്രമാണ് മെസ്സിയെ സൈൻ ചെയ്തത് എന്നും നാസർ പറഞ്ഞു.

Previous articleസെബയോസിന്റെ പരിക്ക് ഗുരുതരം, ദീർഘകാലം പുറത്ത്
Next articleകവാനിക്ക് പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാകും