പി എസ് ജിയുടെ സൂപ്പർ യുവതാരത്തിനു മുന്നിൽ വമ്പൻ ഓഫർ തന്നെ വെച്ചിരിക്കുകയാണ് പി എസ് ജി. താരത്തിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമെ ബാക്കിയുള്ളൂ എന്നത് കൊണ്ട് ആണ് പുതിയ കരാർ പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്ത് വില കൊടുത്തും എമ്പപ്പെയെ ക്ലബിൽ നിലനിർത്തണം എന്നാണ് പി എസ് ജി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ലോക ഫുട്ബോളിലെ ഏറ്റവും വലിയ കരാർ എമ്പപ്പെയ്ക് മുന്നിൽ യുണൈറ്റഡ് വെച്ചിരിക്കുകയാണ് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എമ്പപ്പയുടെ വേതനം ലോക ഫുട്ബോളിൽ ആർക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്തത് ആകും. പി എസ് ജിയിൽ തന്നെയുള്ള നെയ്മറിനെക്കാളും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സാഞ്ചെസിന് ലഭിച്ചതിനേക്കാളും കൂടുതൽ ആകും എമ്പപ്പെയുടെ പുതിയ കരാർ. നെയ്മറിനെയും കവാനിയെയും ഒക്കെ നഷ്ടപ്പെട്ടാലും എമ്പപ്പെയെ പി എസ് ജിയിൽ തന്നെ നിർത്തേണ്ടതുണ്ട് എന്ന് പി എസ് ജി മാനേജ്മെന്റ് കരുതുന്നു.
എമ്പപ്പെയുടെ കരാർ 2022ൽ ആണ് അവസാനിക്കുന്നത്. എമ്പപ്പെയ്ക്ക് വേണ്ടി റയൽ മാഡ്രിഡ് സജീവമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ എമ്പപ്പെ ഈ കരാർ അംഗീകരിക്കുമോ എന്നത് സംശയമാണ്.