കിരീടം കൈവിട്ടു പോയാൽ അത് പി എസ് ജിയുടെ മാത്രം കുറ്റം കൊണ്ടാണെന്ന് എമ്പപ്പെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗിൽ കിരീട പോരാട്ടം ആവേശകരമായ അവസാനത്തിലേക്ക് നീങ്ങുകയാണ്. അവസാന രണ്ടു മത്സരങ്ങൾ ബാക്കൊയിരിക്കെ ലില്ല ആണ് ലീഗിൽ ഒന്നാമത് ഉള്ളത്. പി എസ് ജി അവർക്ക് മൂന്ന് പോയിന്റ് പിറകിലായി രണ്ടാമതും. അവസാന എട്ടു വർഷത്തിനിടയിൽ ഏഴു തവണയും ഫ്രാൻസിലെ ചാമ്പ്യന്മാരായിട്ടുള്ള ക്ലബാണ് പി എസ് ജി. പക്ഷെ ഇത്തവണ അവർക്ക് അത് ഒട്ടും എളുപ്പമാകില്ല. ഇനി നാലു പോയിന്റ് കൂടെ നേടിയാൽ ലില്ലയ്ക്ക് കിരീടം സ്വന്തമാക്കാൻ ആകും.

കിരീടം നേടാൻ ആയില്ല എങ്കിൽ അതിന്റെ പിഴ തന്റെ ടീമിന്റെ മാത്രമാണെന്ന് പി എസ് ജി താരം എമ്പപ്പെ പറഞ്ഞു. സ്വയം അല്ലാതെ വേറെ ആരെയും പഴിക്കാൻ ഇല്ല എന്നും സീസണിൽ പലപ്പോഴും പി എസ് ജി കളി മറന്നു എന്നും എമ്പപ്പെ പറഞ്ഞു. എങ്കിലും ലില്ല കിരീടം നേടുകയാണെങ്കിൽ അവർ അർഹിക്കുന്നുണ്ട് എന്നും അവർ അത്ര നന്നായി ഈ സീസണിൽ കളിച്ചിട്ടുണ്ട് എന്നും എമ്പപ്പെ പറഞ്ഞു. ഈ സീസണിൽ എട്ടു ലീഗ് മത്സരങ്ങളിൽ പി എസ് ജി പരാജയപ്പെട്ടിട്ടുണ്ട്. അവസാന രണ്ടു ലീഗുകളിലും കൂടി പരാജയപ്പെട്ട മത്സരങ്ങളാണ് പി എസ് ജി ഇത്തവണ ഒറ്റ സീസണിൽ തോറ്റത്.