പി.എസ്.ജിയെ ഗോൾ രഹിത സമനിലയിൽ തളച്ചു നീസ്

20211202 034240

ഫ്രഞ്ച് ലീഗ് വണ്ണിൽ നാലാം സ്ഥാനക്കാർ ആയ നീസിനോട് ഗോൾ രഹിത സമനില വഴങ്ങി പി.എസ്.ജി. ബാലൻ ഡിയോർ നേടിയ ലയണൽ മെസ്സി അടക്കമുള്ളവരെ ആദരിച്ച ശേഷം നടന്ന മത്സരം വിരസമായ സമനിലയാണ് സമ്മാനിച്ചത്. മത്സരത്തിൽ 70 ശതമാനം പന്ത് കൈവശം വച്ചിട്ടും ഗോൾ നേടാൻ മാത്രം പോച്ചറ്റീന്യോയുടെ ടീമിന് ആയില്ല.

മെസ്സിയുടെ പാസിൽ നിന്നു എമ്പപ്പെക്ക് ലഭിച്ച മികച്ച അവസരം നീസ് ഗോൾ കീപ്പർ രക്ഷിച്ചപ്പോൾ മെസ്സിയുടെ ഒരു ഷോട്ട് ഗോൾ കീപ്പർ അനായാസം കയ്യിൽ ഒതുക്കി. മറുവശത്ത് ഒരിക്കൽ പോസ്റ്റ് ആണ് പി.എസ്.ജിയെ രക്ഷിച്ചത്. ഒപ്പം നീസിന്റെ കാസ്പർ സോൾഡ്ബർഗ് ഒരു സുവർണ അവസരം പാഴാക്കിയതും അവർക്ക് രക്ഷയായി. ലീഗിലെ മറ്റു മത്സരങ്ങളിൽ ലില്ലി, മാഴ്സെ, മൊണാക്കോ ടീമുകൾ ജയം കണ്ടപ്പോൾ ലിയോൺ റൈമ്സിനോട് 2-1 നു പരാജയപ്പെട്ടു. അവസാന നിമിഷത്തെ ഗോളിൽ ആയിരുന്നു ലിയോണിന്റെ പരാജയം.

Previous articleരണ്ടു ഗോൾ മുൻതൂക്കം കളഞ്ഞു കുളിച്ചു അവസാന നിമിഷം സമനില വഴങ്ങി നാപ്പോളി
Next articleഅത്ലറ്റികോ ബിൽബാവോയുടെ വെല്ലുവിളി അതിജീവിച്ചു റയൽ മാഡ്രിഡ് ജയം