വീണ്ടും ഇക്കാർഡി തിളക്കം, പി എസ് ജിക്ക് വിജയം

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് ഇന്ന് തകർപ്പൻ വിജയം. പാരീസിൽ വെച്ച് നടന്ന മത്സരത്തിൽ ശക്തരായ ലില്ലെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പി എസ് ജി ഇന്ന് തോല്പ്പിച്ചത്. നെയ്മർ പരിക്ക് മാറി തിരികെ വന്ന മത്സരത്തിൽ പക്ഷെ താരമായത് ഇക്കാർശഡി ആയിരുന്നു. വൻ ഫോമിൽ ഉള്ള ഇക്കാർഡി ഇന്നും നിർണായക ഗോളുമായി പി എസ് ജിയുടെ രക്ഷയ്ക്ക് എത്തി

കളിയുടെ 17ആം മിനുട്ടിൽ ആയിരുന്നു ഇക്കാർഡിയുടെ ഗോൾ. പതിനൊന്ന് മത്സരങ്ങളിൽ നിന്നായി പി എസ് ജിക്കായി ഇക്കാർഡി നേടുന്ന പത്താമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ തന്നെ ഡി മറിയയും പി എസ് ജിക്കായി വല കുലുക്കി. ഈ വിജയത്തോടെ 33 പോയന്റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമത് തുടരുകയാണ് പി എസ് ജി. 19 പോയന്റുള്ള ലില്ലെ ഏഴാം സ്ഥാനത്താണ്.