തോറ്റു മടുത്ത് മൊണാക്കോ, ഹെൻറിയുടെ കസേര തെറിച്ചേക്കും

na

Download the Fanport app now!
Appstore Badge
Google Play Badge 1

തിയറി ഹെൻറിയുടെ മൊണാക്കോ പരിശീലക സ്ഥാനം തെറിച്ചേക്കും. ഫ്രഞ്ച് ലീഗിലും കപ്പ് മത്സരങ്ങളിലും ക്ലബ്ബ് തുടരുന്ന മോശം ഫോമാണ് മുൻ ആഴ്സണൽ ഇതിഹാസത്തിന്റെ സ്ഥാനം തെറിപ്പിക്കുന്നത്. ലിയാനാർഡോ ജാർഡിമിന്റെ പകരക്കാരനായി കേവലം 3 മാസം മുൻപാണ് ഹെൻറി താൻ മുൻപ് കളിച്ച മൊണാക്കോ ടീം പരിശീലകനായി സ്ഥാനം ഏറ്റെടുത്തത്.

ലീഗ് 1 ൽ ഹെൻറിക് കീഴിൽ കളിച്ച 12 മത്സരങ്ങളിൽ 2 എണ്ണത്തിൽ മാത്രമാണ് മുൻ ചാമ്പ്യന്മാരായ മൊണാക്കോ ജയിച്ചത്. ഫ്രഞ്ച് കപ്പിൽ രണ്ടാം ഡിവിഷൻ ടീമായ മേറ്റ്സിനോട് തോൽവി വാങ്ങി പുറത്തായതോടെയാണ് മുൻ ആഴ്സണൽ ഇതിഹാസ താരത്തെ പുറത്താക്കാൻ ക്ലബ്ബ് ഒരുങ്ങുന്നത്. 2 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചനകൾ. ഹെൻറിയുടെ മുൻഗാമി ലിയാനാർഡോ ജാർഡിമിനെ തിരികെ എത്തിക്കാൻ മൊണാക്കോ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ലീഗ് 1 ൽ 19 ആളെ സ്ഥാനത്താണ് മൊണാക്കോ.