ഇന്ന് ഫ്രഞ്ച് ലീഗിൽ കിരീടം നിർണയിക്കപ്പെടും. ലീഗിലെ അവസാന റൗണ്ട് മത്സരമാണ് ഇന്ന് ഫ്രാൻസിൽ നടക്കുന്നത്. ലീഗിലെ ഒന്നാം സ്ഥാനത്തുള്ള ടീമായ ലില്ലയ്ക്ക് ഇന്ന് ഏംഗേഴ്സ് ആണ് എതിരാളികൾ. ഇന്ന് വിജയിച്ചാൽ ലില്ലയ്ക്ക് കിരീടം നേടാം. അല്ലെങ്കിൽ പി എസ് ജി അവരുടെ മത്സരം തോറ്റാലും ലില്ല ചാമ്പ്യന്മാരാകും. ലില്ലക്ക് 80 പോയിന്റും പി എസ് ജിക്ക് 79 പോയിന്റും ആണ് ഉള്ളത്. ഒരേ പോയിന്റ് ആയാൽ മികച്ച ഗോൾഡിഫറൻസ് ഉള്ള പി എസ് ജി ചാമ്പ്യന്മാരാകും.
2010-11 സീസണിലാണ് അവസാനം ലില്ല ലീഗ വൺ കിരീടം ഉയർത്തിയത്. അവസാന എട്ടു സീസണുകളിൽ ഏഴു തവണയും പി എസ് ജി ആയിരുന്നു ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തിയത്. ഇന്ന് റിലഗേഷൻ പോരിൽ ഉള്ള ബ്രെസ്റ്റിനെ ആണ് പി എസ് ജി നേരിടുന്നത്. ഇന്നത്തെ മത്സരം എളുപ്പത്തിൽ വിജയിക്കാൻ ആകും എന്നാണ് പി എസ് ജി കരുതുന്നത്. ലീഗ് കിരീടം നേടാൻ ആയില്ല എങ്കിൽ അത് പി എസ് ജി പരിശീലകൻ പോചടീനോയുടെ ഭാവി തന്നെ അവതാളത്തിലാക്കും. ഇന്ന് രാത്രി 12.30നാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.