ഫ്രഞ്ച് ലീഗ് ഓഗസ്റ്റ് 10 മുതൽ, ഫിക്സ്ചർ എത്തി

ഫ്രഞ്ച് ലീഗായ ലീഗ് 1ന്റെ അടുത്ത സീസണായുള്ള ഫിക്സ്ചറുകൾ എത്തി. ഓഗസ്റ്റ് 10മുതൽ ആകും ലീഗിന് തുടക്കമാവുക. ചാമ്പ്യന്മാരായ‌ലി എസ് ജിയുടെ ആദ്യ മത്സരം നിമെസും ആയിട്ടാണ്. തുടർന്നുള്ള മത്സരങ്ങളിൽ റെന്നെസ്, ടൗലൂസ്, മെറ്റ്സ് എന്നീ ടീമുകളെയും പി എസ് ജി നേരിടും. പുതിയ പരിശീലകനായ വില്ലാസ് ബോസിന്റെ കീഴിൽ ഇറങ്ങുന്ന മാഴ്സെയുടെ ആദ്യ മത്സരം റെയ്ംസിനെതിരെയാണ്. ഇത്തവണ രണ്ടാമത് ഫിനിഷ് ചെയ്ത ലില്ലെ ആദ്യ മത്സരത്തിൽ നാന്റെസിനെയും നേരിടും.

ഈ കഴിഞ്ഞ സീസണിൽ നിറം മങ്ങിയ മൊണാക്കോയുടെ ആദ്യ മത്സരം ലിയോണിനെതിരെയാണ്.

Ligue 1 2019-20 opening round:

Dijon v Saint-Etienne
Marseille v Reims
Nice v Amiens
Strasbourg v Metz
Montpellier v Rennes
Angers v Bordeaux
Lille v Nantes
PSG v Nimes
Brest v Toulouse
Monaco v Lyon