പി എസ് ജി നിരയിൽ ഒരു കോവിഡ് പോസിറ്റീവ് കൂടെ. ലയണൽ മെസ്സി, ജുവാൻ ബെർനാറ്റ്, സെർജിയോ റിക്കോ, നഥാൻ ബിറ്റുമാസല എന്നിവർക്ക് പിന്നാലെ ജിയാൻലൂജി ഡോണാരുമ്മയുടെ ആണ് കോവിഡ് -19 പോസിറ്റീവ് ആയിരിക്കുന്നത്. താരത്തിന് ഒമിക്രോൺ ആണോ എന്ന് വ്യക്തമല്ല. ഇന്നലെ നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ ഡൊണ്ണരുമ്മ കളിച്ചിരുന്നു. താരം ഇപ്പോൾ ഐസൊലേഷനിൽ ആണ് എന്ന് ക്ലബ് അറിയിച്ചു. ഡൊണ്ണരുമ്മ പോസിറ്റീവ് ആയതോടെ കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ പി എസ് ജി പ്രതീക്ഷിക്കുന്നുണ്ട്.