പി എസ് ജി താരം ഡാനി ആൽവസിന് 3 മത്സരങ്ങളിൽ നിന്ന് വിലക്ക്. റഫറികെതിരെ മോശമായി പ്രതികരിച്ചതിനാണ് താരത്തെ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ വിലക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച ലിയോണിനെതിരായ മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. പി എസ് ജി 2-1 ന് തോറ്റ മത്സരത്തിനിടയിൽ ആൽവസ് റഫറിയോട് മോശമായി പെരുമാറിയിരുന്നു. മത്സരത്തിൽ ആൽവസ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു.
ലീഗ് 1 അച്ചടക്ക സമിതി ആൽവസിന് 4 മത്സരങ്ങളിൽ വിലക് ശുപാർശ ചെയ്തിരുന്നെങ്കിലും 3 മത്സരങ്ങളിൽ പുറത്തിരുന്നാൽ മതിയാവും. മത്സരത്തിൽ നേരിട്ട് ചുവപ്പ് കാർഡ് കണ്ടത് കാരണം ഒരു മത്സരം കുറച്ച് വരാനിരിക്കുന്ന 3 മത്സരങ്ങളിൽ ആൽവസ് പുറത്തിരിക്കേണ്ടി വരും. ഞായറാഴ്ച മോന്റെർപ്പില്ലെറിന് എതിരായ ലീഗ് 1 മത്സരം, റെന്നസിന് എതിരായ കോപ്പ ഫ്രാൻസ് മത്സരം, ലിലേക്ക് എതിരായ ലീഗ് 1 മത്സരം എന്നിവയാണ് ആൽവസിന് നഷ്ടമാവുക. ആൽവസിന് പകരം മുനിർ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ ഉണ്ടെങ്കിലും കോച് ഉനെ എംറേയുടെ ഫസ്റ്റ് ചോയിസ് റൈറ്റ് ബാക്കില്ലാതെ പി എസ് ജി ഇറങ്ങേണ്ടി വരും എന്നത് അവർക്ക് തിരിച്ചടിയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial