നെയ്മറില്ലെങ്കിൽ എന്ത്, കവാനിയുടെ ഇരട്ടഗോളുകളിൽ പി.എസ്.ജിക്ക് ജയം

- Advertisement -

ലീഗ് 1ൽ പി.എസ്.ജി തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നു. സൂപ്പർ താരം നെയ്മർ ഇല്ലാതെ ഇറങ്ങിയ പി.എസ്.ജി റെന്നേസിനെയാണ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ സ്ട്രാസ്ബർഗിനെതിരെ കളിക്കുമ്പോൾ നെയ്മറിന് പരിക്കേറ്റത്. ജയത്തോടെ ലീഗ് 1ന്റെ തലപ്പത്ത് 56 പോയിന്റോടെ 13 പോയിന്റിന്റെ ലീഡ് നിലനിർത്താനും പി.എസ്.ജിക്കായി. പി.എസ്.ജിയെക്കാൾ രണ്ടു മത്സരം അധികം കളിച്ച ലില്ലെയാണ് 43 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തുള്ളത്.

റെന്നേസിനെതിരെ ഇരട്ട ഗോൾ നേടിയ കവാനിയാണ് പി.എസ്.ജിക്ക് വേണ്ടി തിളങ്ങിയത്. പി.എസ്.ജിയുടെ മറ്റുഗോളുകൾ ഡി മരിയയും എംബപ്പേയും നേടി. മത്സരത്തിൽ കവാനിയിലൂടെ പി.എസ്.ജിയാണ് ആദ്യം ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ 28ആം മിനുട്ടിൽ നിയങിലൂടെ റെന്നേസ് സമനില പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത പി.എസ്.ജി 11 മിനുറ്റിനിടെ മൂന്ന് ഗോളടിച്ച് മത്സരത്തിൽ വിജയം ഉറപ്പിക്കുകയായിരുന്നു.

Advertisement