ഇന്ന് ഫ്രഞ്ച് ലീഗിൽ പി എസ് ജി എതിരാളികളെ കൊല്ലാക്കൊല ചെയ്യുകയാണ് ചെയ്തത്. ഗുയിഹാമ്പിനെ നേരിട്ട പി എസ് ജിക്ക് 9 ഗോളുകളുടെ വിജയമാണ് സ്വന്തമായത്. 9 ഗോളുകൾ. കവാനിക്കും എമ്പപ്പെയ്ക്കും നെയ്മറിനും ഒക്കെ ഗോളടിച്ച് മടുത്ത രാത്രി ആയിരുന്നു ഇത്. കവാനിയാണ് ഇന്ന് ഏറ്റവും മികച്ചു നിന്നത്. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുമാണ് കവാനി ഇന്ന് നേടിയത്.
59, 66, 75മിനുറ്റുകളിൽ ആയിരുന്നു കവാനിയുടെ ഗോളുകൾ. എമ്പപ്പയുടെ രണ്ട് ഗോളുകൾക്ക് വഴി ഒരുക്കിയതും കവാനി ആയിരുന്നു. എമ്പപ്പെയും ഇന്ന് ഹാട്രിക്ക് നേടി. 37, 45, 80 മിനുട്ടുകളും ആയിരുന്നു എമ്പപ്പെയുടെ ഗോളുകൾ. നെയ്മർ ഇരട്ട ഗോളുകളും മുനിയർ ഒരു ഗോളും ഇന്ന് ഒഇ എസ് ജിക്കായി സ്കോർ ചെയ്തു. 19 മത്സരങ്ങളിൽ നിന്ന് 53 പോയന്റുമായി പി എസ് ജി ഒന്നാമത് ബഹുദൂരം മുന്നിലാണ്.