ഈ സീസൺ തുടക്കം പി എസ് ജിക്ക് അത്ര നല്ലതല്ല. രണ്ട് പരാജയങ്ങളും കൊറോണയും ഒക്കെ സീസൺ തുടക്കത്തിൽ തന്നെ പി എസ് ജിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ഇപ്പോൾ അവരുടെ ലെഫ്റ്റ് ബാക്കായ ബെർനാടിന് പരിക്കുമേറ്റിരിക്കുകയാണ്. മെറ്റ്സിനെതിരായ ലീഗ് മത്സരത്തിനിടയിൽ പരിക്കേറ്റ പി എസ് ജിക്ക് നല്ല വാർത്തകൾ അല്ല വരുന്നത്.
ബെർണാടിന് എ സി എൽ ഇഞ്ച്വറിയാണെന്ന് റിപ്പോർട്ട് പുറത്ത് വന്നു. താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും. ഇതോടെ താൽക്കാലികമായി ലെഫ്റ്റ് ബാക്കില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് പി എസ് ജി. ക്ലബിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ കുർസാവ ഇപ്പോൾ ആറു മത്സരത്തിന്റെ വിലക്ക് നേരിടുകയാണ്. തൽക്കാലം യുവതാരം മിച്ചൽ ബേക്കറിനെ ആശ്രയിക്കേണ്ടി വരും ടൂഹലിന്.