ചുവപ്പ് കാർഡിൽ റെക്കോർഡിട്ട് ബലോട്ടെല്ലി

ലീഗ് വണ്ണിൽ വീണ്ടും ചുവപ്പ് കാർഡ് വാങ്ങി ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലി. മോണ്ട്പില്ലേറിനെതിരായ മത്സരത്തിലാണ് ചുവപ്പ് കണ്ടു താരം കളം വിട്ടത്. പകരക്കാരനായി വന്നു അരമണിക്കൂറിനുള്ളിൽ തന്നെ ചുവപ്പ് വാങ്ങാൻ ബലോട്ടെലിക്കായി. 2016-17 സീസണിൽ നീസിലൂടെയാണ് ബലോട്ടെലി ഫ്രഞ്ച് ലീഗിലെത്തിയത്.

അതിനു ശേഷം നാലാമത്തെ ചുവപ്പ് കാർഡാണ് ഇറ്റാലിയൻ ബാഡ് ബോയ് വാങ്ങുന്നത്. ടോപ്പ് ഫൈവ് ലീഗുകളിൽ മറ്റൊരു സ്‌ട്രൈക്കറും ഇത്രയ്ക്ക് ചുവപ്പ് കാർഡ് വാങ്ങിയിട്ടില്ല. ഏറെക്കാലത്തിനു ശേഷം ഇറ്റാലിയൻ ദേശീയ ടീമിൽ ബലോട്ടെലി മടങ്ങിയെത്തിയിരുന്നു എന്നാൽ മോശം ഫോമവിടെ തിരിച്ചടിയായി. പിനീട് ജനുവരിയിൽ മാഴ്‌സെയിൽ എത്തിയതിനു ശേഷം ബലോട്ടെല്ലി മികച്ച പ്രകടമാണ് പുറത്തെടുത്തത്.