ബലോട്ടെല്ലിയുടെ അരങ്ങേറ്റ ഗോളിനും രക്ഷിക്കാനാവാതെ മാഴ്സെ

- Advertisement -

ലീഗ് വണ്ണിൽ മാഴ്സെക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെലി. എന്നാൽ ബലോട്ടെലിയുടെ ഗോളിനും ഒളിമ്പിക് മാഴ്സെയെ രക്ഷിക്കാനായില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഴ്‌സയെ ലൈലെ പരാജയപ്പെടുത്തി. നിക്കോളാസ് പെപെയുടെ ഇരട്ട ഗോളുകളാണ് ലൈലയ്ക്ക് ജയവും നേടിക്കൊടുത്തത്.

ഫ്ലോറിയാൻ തൊവിന്റെ ചുവപ്പു കാർഡിൽ പത്ത് പേരായി ചുരുങ്ങിയതിനു ശേഷമാണ് 74th മിനുറ്റിൽ ബലോട്ടെലി കളത്തിൽ ഇറങ്ങുന്നത്. രണ്ടു ഗോളുകൾക്ക് മാഴ്സെ പിന്നിട്ട് നിൽക്കുമ്പോൾ ഇഞ്ചുറി ടൈമിൽ ആയിരുന്നു ബലോട്ടെലിയുടെ ഗോൾ പിറക്കുന്നത്. നീസിന് വേണ്ടി പത്ത് മത്സരങ്ങൾ ഈ സീസണിൽ കളിച്ചിരുന്നെങ്കിലും ഒരു ഗോൾ പോലും ബലോട്ടെലിക്ക് നേടാനായിരുന്നില്ല. മനോഹരമായ ഹെഡ്ഡറിലൂടെ വിമർശകർക്ക് മറുപടി നൽകുകയാണ് ബലോട്ടെലി ചെയ്തത്.

Advertisement