ന്യൂകാസിൽ ലെസ്റ്റർ സിറ്റിയെ 4 ഗോളുകൾക്ക് തകർത്തു

Newsroom

Picsart 24 12 14 22 07 35 099
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ 4-0ന് തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ് മികച്ച വിജയം നേടി. 30-ാം മിനിറ്റിൽ ആൻ്റണി ഗോർഡൻ്റെ മികച്ച ബിൽഡ്-അപ്പിൽ നിന്ന് പിറന്ന അവസരം കൃത്യമായ സ്ട്രൈക്കിലൂടെ ജേക്കബ് മർഫി വലയിൽ എത്തിച്ചതോടെ ന്യൂകാസിൽ ലീഡ് എടുത്തു.

1000758451

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഗ്‌പീസ് ലീഡ് വർദ്ധിപ്പിച്ചു, 47-ാം മിനിറ്റിൽ ലൂയിസ് ഹാളിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഗുയിമാരെസ് ക്ലോസ് റേഞ്ചിൽ നിന്ന് പന്ത് ഹെഡ് ചെയ്തു വലയിൽ എത്തിച്ചു. സ്കോർ 2-0.

വെറും മൂന്ന് മിനിറ്റിനുള്ളിൽ അലക്സാണ്ടർ ഇസാക്ക്, ലളിതമായ ഹെഡ്ഡറിലൂടെ മൂന്നാം ഗോൾ നേടി. 60ആം മിനുട്ടിൽ മർഫി തൻ്റെ രണ്ടാം ഗോളു കൂടെ നേടിയതോടെ മാഗ്പീസ് വിജയം ഉറപ്പിച്ചു. ഈ വിജയം 23 പോയിൻ്റുമായി ന്യൂകാസിലിനെ 11-ാം സ്ഥാനത്തേക്ക് ഉയർത്തി. പുതിയ മാനേജർ റൂഡ് വാൻ നിസ്റ്റൽറൂയിയുടെ കീഴിൽ തങ്ങളുടെ ആദ്യ പരാജയം സഹിച്ച ലെസ്റ്റർ സിറ്റി 14 പോയിൻ്റുമായി 16-ാം സ്ഥാനത്ത് തുടരുന്നു.