യുവന്റസ് വീണ്ടും ലാസിയോക്ക് മുൻപിൽ വീണു. ഇത്തവണ റിയാദിൽ സൂപ്പർ കോപ്പ ഇറ്റാലിയ ഫൈനലിൽ 3-1 നാണ് മൗറീസിയോ സാരിയുടെ ടീം തോൽവി വഴങ്ങിയത്. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് യുവന്റസ് ലാസിയോയോട് തോൽകുന്നത്.
ആല്ബെർട്ടോയിലൂടെ ലാസിയോ കളിയിൽ ലീഡ് നേടിയെങ്കിലും ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ ദിബാലയിലൂടെ യുവന്റസ് സമനില പിടിച്ചു. പക്ഷെ 73 ആം മിനുട്ടിൽ ലുലിക് ലാസിയോയുടെ ലീഡ് പുനസ്ഥാപിച്ചു. പിന്നീട് കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ യുവന്റസ് താരം ബന്റാകുർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഏറെ വൈകാതെ ഇഞ്ചുറി ടൈമിൽ കറ്റാൾഡിയും ലാസിയോകായി ഗോൾ നേടിയതോടെ യുവന്റസ് പതനം പൂർത്തിയായി. 2013 ന് ശേഷം റൊണാൾഡോ തോൽക്കുന്ന ഏക കപ്പ് ഫൈനൽ എന്ന പ്രത്യേകതയും ഇതോടെ ഈ മത്സരത്തിന് കൈ വന്നു.