പെറുവിനെയും വീഴ്ത്തി, അപരാജിതരായി 25 മത്സരങ്ങൾ പൂർത്തിയാക്കി അർജന്റീന

20211015 093433

ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനക്ക് ഒരു വിജയം കൂടെ. ഇന്ന് പെറുവിനെ അർജന്റീനയിൽ വെച്ച് നേരിട്ട സ്കലോനിയുടെ ടീം മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അർജന്റീനയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു വിജയ ഗോൾ വന്നത്. 43ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് ആണ് അർജന്റീനയ്ക്ക് ആയി ഇന്ന് ഗോൾ നേടിയത്. മൊളീനയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഇന്റർ മിലാൻ സ്ട്രൈക്കറിന്റെ ഗോൾ.

ഈ വിജയം അർജന്റീനയുടെ അപരാജിത കുതിപ്പ് 25 മത്സരങ്ങൾ ആക്കി ഉയർത്തി. ലോകകപ്പ് യോഗ്യത റൗണ്ടിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീനക്ക് 25 പോയിന്റാണ് ഉള്ളത്. അർജന്റീന രണ്ടാമത് നിൽക്കുമ്പോൾ 11 പോയിന്റ് മാത്രമുള്ള പെറു ഒമ്പതാം സ്ഥാനത്താണ്.

Previous articleഉറുഗ്വേയെ തകർത്തു, ബ്രസീൽ ലോകകപ്പ് യോഗ്യതക്ക് ഒരു വിജയം മാത്രം അകലെ
Next articleഗെയിലിനെതിരെ വിമര്‍ശനവുമായി വിവ് റിച്ചാര്‍ഡ്സും