“റൊണാൾഡോ, ഡിബാല, ഹിഗ്വയിൻ എന്നിവരെ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറക്കാൻ പറ്റില്ല”

യുവന്റസിന്റെ ആദ്യ ഇലവനിൽ ഡിബാല, റൊണാൾഡോ, ഹിഗ്വയിൻ എന്നിവരെ ഒരുമിച്ച് ഇറക്കാൻ ആവില്ല എന്ന് യുവന്റസ് പരിശീലകൻ സാരി പറഞ്ഞു. ഇവർ മൂന്ന് പേരും ഒരുമിച്ച് കളിക്കുന്നത് വളരെ രസകരമായ ചിന്തയാണ് എന്ന് പറഞ്ഞ സാരി പക്ഷെ അങ്ങനെ കളിക്കാൻ മാത്രമുള്ള കഴിവ് ഇപ്പോൾ യുവന്റസ് സ്ക്വാഡിനില്ല എന്ന് സാരി പറഞ്ഞു.

ടീമിന് സ്ഥിരത വന്നതിനു ശേഷം മാത്രമേ ഇവർ മൂന്നു പേരെയും ആദ്യ ഇലവനിൽ ഒരുമിച്ച് ഇറക്കുന്നത് ചിന്തിക്കാൻ ആവുകയുള്ളൂ എന്നും സാരി പറഞ്ഞു. ഇപ്പോൾ മത്സരത്തിൽ ചെറിയ സമയങ്ങളിൽ മാത്രമേ ഈ മൂന്നു പേരെയും ഒരുമിച്ച് കളത്തിൽ ഇറക്കാൻ പറ്റുകയുള്ളൂ എന്നും സാരി പറഞ്ഞു. അവസാന മത്സരത്തിൽ ഇറങ്ങിയപ്പോൾ എല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ച ഡിബാലയെ ആദ്യ ഇലവനിൽ റൊണാൾഡോയ്ക്ക് ഒപ്പം ഇറക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Previous articleവോളിബോൾ ആവേശം, ലക്ഷദ്വീപ് സ്‌കൂൾ മേളക്ക് കൊടിയേറി
Next articleസ്വീഡിഷ് ഇതിഹാസം ഹെൻറിക് ലാർസൺ പരിശീലകനായി ഇംഗ്ലണ്ടിലേക്ക്