ഇന്നലെ സെൽറ്റ വീഗോയ്ക്ക് എതിരെ ഹാട്രിക്ക് നേടിതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡിന് ഒപ്പം എത്തിയിരിക്കുകയാണ് മെസ്സി. ലാലിഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് നേടുന്ന താരമെന്ന റെക്കോർഡിലാണ് മെസ്സി റൊണാൾഡോയ്ക്ക് ഒപ്പം എത്തിയത്. ഇന്നലെ നേടിയത് മെസ്സിയുടെ ലാലിഗയിലെ 34ആം ഹാട്രിക്ക് ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും 34 ലാലിഗ ഹാട്രിക്ക് നേടിയിട്ടുണ്ട്.
ലാലിഗയിൽ മാത്രമല്ല ക്ലബുകൾക്ക് ആയി അടിച്ച ഹാട്രിക്കിലും ഇന്നലത്തെ ഹാട്രിക്കോടെ മെസ്സി റൊണാൾഡോയ്ക്ക് ഒപ്പം എത്തി. ക്ലബ് ലെവലിൽ ഇരു താരങ്ങളും 46 ഹാട്രിക്കുകളാണ് നേടിയിട്ടുള്ളത്. ആകെ മെസ്സി 52 ഹാട്രിക്കും റൊണാൾഡോ 54 ഹാട്രിക്കുമാണ് കരിയറിൽ നേടിയിട്ടുള്ളത്.