ബാഴ്സലോണയുടെ സെമെദോയ്ക്ക് പരിക്ക്, അഞ്ച് ആഴ്ച് എങ്കിലും പുറത്ത്

- Advertisement -

ബാഴ്സലോണ നിരയിൽ ഒരു പുതിയ പരിക്ക് കൂടെ. ഡിഫൻഡറായ നെൽസൺ സെമെദോയ്ക്ക് ആണ് ഇന്നലെ പരിക്കേറ്റത്. ലാലിഗ മത്സരത്തിനിടയിൽ പരിക്കേറ്റ സെമെദോയെ ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ തന്നെ പിൻവലിച്ചിരുന്നു. ഇടതു കാലിന്റെ കാഫിനാണ് സെമദോയ്ക്ക് പരിക്കേറ്റിരിക്കുന്നത്.

താരം ചുരുങ്ങിയത് അഞ്ച് ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരും എന്ന് ബാഴ്സലോണ ക്ലബ് ഔദ്യോഗികമായി അറിയിച്ചു. സെമെദോയ്ക്ക് പരിക്കായിരുന്നു എങ്കിലും ഇന്നലെ 4-1 എന്ന സ്കോറിന് സെൽറ്റയെ തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയിരുന്നു. കഴിഞ്ഞ ആഴ്ച ബാഴ്സലോണ ഫുൾബാക്കായ ജോർദി ആൽബയ്ക്കും പരിക്കേറ്റിരുനു.

Advertisement