ലോകകപ്പിലും ലാലിഗയിലും കാർഡുകൾ വാരിവിതറി വിവാദത്തിൽ പെട്ട റഫറി മാറ്റൊ ലാഹോസ് വിരമിക്കുന്നു. ഈ സീസൺ അവസാനത്തോടെ ലാഹോസ് വിരമിക്കും എന്നാണ് റിപ്പോർട്ടുകൾ. ലാഹോസ് നിയന്ത്രിച്ച അവസാന രണ്ടു മത്സരങ്ങളും വലിയ വിവാദമായിരുന്നു. ലോകകപ്പിൽ അർജന്റീന നെതർലന്റ്സ് മത്സരം നിയന്ത്രിച്ച റഫറി 16 മഞ്ഞ കാർഡുകൾ ആയിരുന്നു പുറത്ത് എടുത്തത്.
അന്ന് മത്സര ശേഷം ലയണൽ മെസ്സി അടക്കം പലരും ലാഹോസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് റഫറിയെ ഫിഫ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ ആഴ്ച കാറ്റലൻ ഡാർബി നിയന്ത്രിച്ച ലാഹോസ് ബാഴ്സലോണയുടെയും എസ്പാനിയോളിന്റെയും താരങ്ങളെയും പരിശീലകരെയും ആയി 15 മഞ്ഞ കാർഡുകൾ ആണ് നൽകിയത്. ലാഹോസ് വീണ്ടും വിവാദത്തിൽ ആയതോടെ ലാലിഗയും ലാഹോസിന് മത്സരം നിയന്ത്രിക്കാൻ നൽകാതെ ആയിരിക്കുകയാണ്. ഇതാണ് ലാഹോസ് വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.