തിയോ സിദാൻ റയൽ മാഡ്രിന്റെ സ്ക്വാഡിൽ

Jyotish

റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന്റെ മകൻ തിയോ സിദാൻ റയൽ മാഡ്രിഡിന്റെ ഫസ്റ്റ് ടീം സ്ക്വാഡിലെത്തി. പരിക്കിനെ തുടർന്ന് വലയുന്ന റയൽ മാഡ്രിഡിന് യൂത്ത് ടീമിന്റെ സേവനം തേടേണ്ടി വന്നിരിക്കുകയാണ്. റയൽ മാഡ്രിഡ് ഫസ്റ്റ് ടീമിന്റെ ട്രെയിനിംഗ് സെഷനിൽ തിയോ സിദാൻ പങ്കെടുത്തു.

സിനദിൻ സിദാന്റെ മൂന്നാമത്തെ മകനാണ് തിയോ സിദാൻ. ഗോൾകീപ്പറായിരുന്ന ലൂക്ക സിദാനും മധ്യനിര താരമായ എൻസോ സിദാനും റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ 11 സീസണുകളായി റയലിനൊപ്പമാണ് തിയോ സിദാൻ. സിനദിൻ സിദാന്റെ പിൻഗാമിയായി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് തിയൊ സിദാനെയാണ്.