ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിലേക്ക് എത്താൻ റയൽ മാഡ്രിഡിന് ആയെങ്കിലും ക്ലബും സിദാനും തമ്മിൽ നല്ല രസത്തിൽ അല്ല എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീം മെച്ചപ്പെടുത്താൻ ക്ലബ് മാനേജ്മെന്റ് തയ്യാറാവാത്തത് ആണ് സിദാനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. ഈ സീസൺ തുടക്കത്തിൽ ടീം മെച്ചപ്പെടുത്താൻ ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു.
പോഗ്ബ, കാമവിംഗ, ഒപ്പം എമ്പപ്പെയെ പോലെ ഒരു സ്ട്രൈക്കർ എന്നിവരെ ആയിരുന്നു സിദാൻ ആവശ്യപ്പെട്ടത്. എന്നാൽ ഉള്ള താരങ്ങളെയും വിൽക്കുക അല്ലാതെ പുതിയ താരങ്ങളെ വാങ്ങാൻ ഒന്നും ക്ലബ് തയ്യാറായില്ല. ടീം ശക്തമല്ലാത്തത് ക്ലബിന്റെ ഈ സീസണിലെ പ്രകടനങ്ങൾ മോശം ആകാൻ കാരണം ആയിരുന്നു. മാത്രമല്ല ഡിഫൻസിൽ ഒക്കെ കളിപ്പിക്കാൻ താരമില്ലാത്ത അവസ്ഥയിലും സിദാൻ എത്തിയിരുന്നു. ടീം ശക്തമായില്ല എങ്കിൽ ഈ സീസണിൽ കിരീടങ്ങൾ നേടുക അസാധ്യമായ കാര്യമായും സിദാൻ കണക്കാക്കുന്നു. സിദാൻ സമ്മർദ്ദം ചെലുത്തുന്നത് ടീം മെച്ചപ്പെടുത്താൻ റയലിനെ നിർബന്ധിതരാക്കുന്നു